05:05am 17 September 2026
NEWS
കെ ടി ജോസഫിൻ്റെ അനുസ്മരണ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
16/09/2026  08:35 PM IST
nila
 കെ ടി ജോസഫിൻ്റെ അനുസ്മരണ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ:  പ്രശസ്ത ചരിത്രകാരനും ഭാഷാശാസ്ത്രഞ്ജനും  സാഹിത്യകാരനുമായിരുന്ന ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ തേരകത്ത് കെ ടി ജോസഫിൻ്റെ അനുസ്മരണ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗത്തിൻ്റെയും ടി കെ ജോസഫ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ. എ ഏബ്രഹാം  അധ്യക്ഷനായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. വി കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടി കെ ജോസഫ് സ്മാരക ചരിത്ര അവാര്‍ഡ് അടൂര്‍ സെന്റ്‌ സിറില്‍സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.വര്‍ഗീസ് പേരയിലിന് സജി ചെറിയാൻ എംഎൽഎ സമ്മാനിച്ചു.

ക്രിസ്ത്യന്‍ കോളേജിലെ ചരിത്ര വിഭാഗത്തിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി കെ ജോസഫ് സ്മാരക എന്‍ഡോവ്‌മെന്റ് അഭിരാമിയ്ക്ക്,
  പ്രൊഫ. ഡോ. വി കാര്‍ത്തികേയന്‍ നായര്‍,
 സമ്മാനിച്ചു.
ഡോ.കുര്യാസ് കുമ്പളക്കുഴി, ഡോ.പോള്‍ മണലില്‍,  
കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. എസ് അനീഷ് ,  ഡോ. ബിജി എബ്രഹാം,
 ഫൗണ്ടേഷന്‍ പ്രസിഡൻ്റ്
ഈപ്പൻ നൈനാൻ, സെക്രട്ടറി എൻ പി ബൈജു , 
കോ ഓർഡിനേറ്റർ അജി ജോസഫ് 
ജോർജ് തേരകത്ത് ,
ബോധിനി പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img